Latest News

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു
X

ബെംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് എം കെ ചന്ദ്രശേഖര്‍ (92) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986ല്‍ വിരമിച്ചു. വ്യോമ സേനയില്‍ 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയായ അദ്ദേഹം വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. ആനന്ദവല്ലിയാണ് ഭാര്യ. മകള്‍: ഡോ. ദയ മേനോന്‍ (യുഎസ്എ). മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യുഎസ്എ). സംസ്‌കാരം പിന്നീട്.

Next Story

RELATED STORIES

Share it