രാജസ്ഥാന്‍ പ്രതിസന്ധി: അശോക് ഗെഹ്‌ലോട്ടും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കു സാധ്യത
ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ രാഷ്ട്രീയപ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്കുശേഷം ഡല്‍ഹിയില്‍വച്ചാണ് കൂടിക്കാഴ്ച.
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരേ തൊണ്ണൂറോളം എംഎല്‍എമാര്‍ നോട്ടിസ് നല്‍കിയത് കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. എംഎല്‍എമാരുടെ കലാപത്തിന് നേതൃത്വം നല്‍കിയ മന്ത്രിമാരായ ശാന്തി ധാരിവാള്‍, മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ് എന്നിവരോട് 10 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
എംഎല്‍എമാരുടെ കലാപം കോണ്‍ഗ്രസിനെ നാണം കെടുത്തിയിരുന്നു. മാത്രമല്ല, ഗാന്ധി കുടുംബത്തില്‍ അത് വലിയ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അശോക് ഗെഹ് ലോട്ടിന്റെ സാധ്യത മങ്ങുകയുംചെയ്തു.
രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ ഗെഹ്‌ലോട്ടിന്റെ വിസമ്മതമാണ് പ്രതിസന്ധിയുടെ കാതല്‍. കോണ്‍ഗ്രസിന്റെ 'ഒരാള്‍, ഒരു പോസ്റ്റ്' നയത്തിന് അനുസൃതമായി, ഇരട്ടപദവി അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയെങ്കിലും അശോക് ഗെഹ് ലോട്ട് വഴങ്ങിയില്ല.
RELATED STORIES
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കും: അരവിന്ദ് കെജ് രിവാള്
15 Sep 2024 7:44 AM GMTമീററ്റില് സാക്കിര് കോളനിയില് ബഹുനിലക്കെട്ടിടം തകര്ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില് ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര് ടൈറ്റന്സിനും ട്രിവാന്ഡ്രം...
14 Sep 2024 6:42 PM GMTഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMT