രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൊവിഡ്
ഹൈക്കോടതിയിലെ അഞ്ച് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വൈറസ് ബാധ സ്ഥിരീകരിച്ചത്. 59 കാരനായ ജസ്റ്റിസ് മഹന്തി ഹൈക്കോടതിയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ജയ്പൂര്‍: രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിക്ക് കൊവിഡ്. രാജസ്ഥാന്‍ മുഖ്യമന്ത്രിഅശോക് ഗെലോട്ട് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 'രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ട്. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,' ഗെലോട്ട് ട്വീറ്റ് ചെയ്തു.
ഹൈക്കോടതിയിലെ അഞ്ച് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനുപിന്നാലെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വൈറസ് ബാധ സ്ഥിരീകരിച്ചത്. 59 കാരനായ ജസ്റ്റിസ് മഹന്തി ഹൈക്കോടതിയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ജഡ്ജിമാരും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും നൂറോളം അഭിഭാഷകരും സംബന്ധിച്ചിട്ടുണ്ട്.
പരിപാടിയില്‍ പങ്കെടുത്തവരോട് ഞായറാഴ്ച കൊവിഡ് പരിശോധന നടത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ക്കായി മെഡിക്കല്‍ സംഘം രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ ഓഫിസ് സന്ദര്‍ശിക്കും. കഴിഞ്ഞ 24 മണിക്കൂറിനകം 65,002 പുതിയ കൊറോണ വൈറസ് കേസുകള്‍ രാജ്യത്ത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊത്തം കേസുകള്‍ 25,26,192 ആയി. ഇതേ കാലയളവില്‍ രാജ്യത്ത് 996 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണങ്ങള്‍ 49,036 ആയി.ഈ വര്‍ഷം ആദ്യം രാജ്യത്ത് രോഗം ബാധിച്ചതുമുതല്‍ 846 മരണങ്ങള്‍ ഉള്‍പ്പെടെ 58,900 കൊറോണ വൈറസ് കേസുകള്‍ രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര്‍ ലീഗ് കേരളയിലെ മലബാര്‍ ഡെര്‍ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMTസൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്സും ഫോഴ്സാ കൊച്ചിയും...
13 Sep 2024 6:52 PM GMTഐഎസ്എല്ലിന് തുടക്കം; മോഹന്‍ ബഗാനെ കുരുക്കി മുംബൈ സിറ്റി തുടങ്ങി
13 Sep 2024 6:44 PM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്‍ജന്റീന; രക്ഷയില്ലാതെ ബ്രസീല്‍
11 Sep 2024 5:34 AM GMT