സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്നാട് തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തു പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചിട്ടുണ്ട്. നിലവില്‍ ചെന്നൈയില്‍ നിന്നു 60 കിലോമീറ്റര്‍ തെക്ക്തെക്ക് പടിഞ്ഞാറും, പുതുച്ചേരിയില്‍നിന്നും 60 കിലോമീറ്റര്‍ വടക്ക് വടക്ക് കിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറില്‍ ശക്തമായ ന്യൂന മര്‍ദ്ദമായി മാറാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അറബിക്കടല്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചേക്കാമെങ്കിലും കേരള തീരത്ത് ഭീഷണിയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറയിക്കുന്നു.
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT