Latest News

ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റെയില്‍വെ ഒഴിവാക്കി

ചൈനീസ് കമ്പനിയായ ബീജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായിട്ടായിരുന്നു കരാര്‍.

ചൈനീസ് കമ്പനിയുമായുള്ള കരാര്‍ റെയില്‍വെ ഒഴിവാക്കി
X

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാര്‍ ഇന്ത്യന്‍ റെയില്‍വേ അവസാനിപ്പിച്ചു. കാണ്‍പൂര്‍ റെയില്‍വെ സെക്ഷനു കീഴില്‍ വരുന്ന 417 കിലോമീറ്റര്‍ സിഗ്‌നലിങും ടെലികമ്യൂണിക്കേഷന്‍ ജോലികളുമാണ് റെയില്‍വേ റദ്ദാക്കിയത്. ചൈനീസ് കമ്പനിയായ ബീജിംഗ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായിട്ടായിരുന്നു കരാര്‍. നാല് വര്‍ഷം മുന്‍പ് ഒപ്പിട്ട കാരാറില്‍ പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസമാണ് കരാര്‍ അവസാനിപ്പിക്കുന്നതിനു കാരണമായി റെയില്‍വെ മന്ത്രാലയം പറയുന്നത്.




Next Story

RELATED STORIES

Share it