ലോക്ക് ഡൗണ്‍: ഏപ്രില്‍ 14 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മൂലം ട്രയിന്‍ സര്‍വീസുകള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ ബുക്ക് ചെയ്ത ട്രയിന്‍ ടിക്കറ്റുകളുടെ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഏപ്രില്‍ 14നോ അതിനുമുമ്പോ ഉള്ള ദിവസങ്ങളിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ മുഴുവന്‍ തുകയാണ് തിരിച്ചുനല്‍കുക. അതിനുള്ള സാങ്കേതികസംവിധാനങ്ങള്‍ ക്രമീകരിച്ചതായി റെയില്‍വേ വകുപ്പ് അറിയിച്ചു.
യാത്ര തിരിക്കുന്ന ദിവസം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ ബുക്ക് ചെയ്തവര്‍ക്ക് റിഫണ്ടിന് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം വഴി അപേക്ഷിക്കാം.
ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ മെയ് 3 വരെയുള്ള എല്ലാ ടിക്കറ്റിന്റെയും മെയ് 3നു ശേഷം കാന്‍സല്‍ ചെയ്ത ടിക്കറ്റുകളുടെയും പണം തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാര്‍ച്ച് 25 വരെയുള്ള എല്ലാ ട്രയിനുകളും കാന്‍സല്‍ ചെയ്തിരുന്നു. മെയ് 16നാണ് ട്രയിന്‍ സര്‍വീസ് പുനരാരംഭിച്ചത്.
മെയ് ആദ്യവാരം മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്തര്‍സംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള ശ്രമിക് ട്രയിനുകള്‍ റെയില്‍വേ സര്‍വീസ് നടത്തിയിരുന്നു.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്പ്രദേശില് ബിജെപി നേതാവ് വീട്ടിനുള്ളില് വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്; താനൂരില് കടലില് കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില് പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്വകലാശാലയിലെ 37 പേരുടെ ബിരുദസര്ട്ടിഫിക്കറ്റ് റദ്ദാക്കാന്...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT