Latest News

ജാതി പറഞ്ഞ് രാഹുല്‍ വിവാഹത്തില്‍നിന്ന് പിന്മാറിയെന്ന് മുന്‍ എംപിയുടെ മകളുടെ പരാതി

ജാതി പറഞ്ഞ് രാഹുല്‍ വിവാഹത്തില്‍നിന്ന് പിന്മാറിയെന്ന് മുന്‍ എംപിയുടെ മകളുടെ പരാതി
X

തിരുവനന്തപുരം: കീഴ്ജാതിക്കാരെ വിവാഹം കഴിക്കാനാവില്ലെന്ന് പറഞ്ഞ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകള്‍ എഐസിസിക്ക് പരാതി നല്‍കി. പിന്നാക്ക വിഭാഗമായതിനാല്‍ വിവാഹം വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിയുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതായി ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു. ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിനെ വീട്ടിലേക്ക് ക്ഷണിച്ച് സംസാരിച്ചിരുന്നു. ആദ്യമൊക്കെ ബന്ധം തുടരാന്‍ രാഹുല്‍ താല്‍പര്യപ്പെട്ടു. എന്നാല്‍ പിന്നീട് ജാതിയുടെ പേരില്‍ ഒഴിവാക്കുകയായിരുന്നു. മുന്‍ എംപിയുടെ മകളുടേത് ഉള്‍പ്പെടെ രാഹുലിനെതിരെ ഒന്‍പതിലധികം പരാതികളാണ് എഐസിസിക്ക് ലഭിച്ചത്.

Next Story

RELATED STORIES

Share it