- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുടെ സമ്മര്‍ദ്ദവും ഇക്കാര്യത്തിലുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തിസഗഢ്, മുഖ്യമന്ത്രിമാരും എ കെ ആന്റണിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളും രാഹുലിനെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രാഹുലും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
ഇന്ന് നടന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തിനുശേഷമാണ് ഇതു സംബന്ധിച്ച സൂചന പുറത്തുവന്നത്. അടുത്ത വര്‍ഷം ആഗസ്ത് 21നും സെപ്തംബര്‍ 20നും ഇടയില്‍ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇന്ന് ചേര്‍ന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തിനുശേഷം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചിരുന്നു.
എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രാഹുല്‍ തിരിച്ചെത്തണമെന്ന അഭിപ്രായക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''എല്ലാവര്‍ക്കും രാഹുല്‍ വേണമെന്നാണ്. അദ്ദേഹം അത് അംഗീകരിക്കുമോയെന്നത് മറ്റൊരു കാര്യം. എല്ലാവരുടെയും അഭിപ്രായത്തില്‍ രാഹുല്‍ ഗാന്ധി പ്രസിഡന്റാവണമെന്നാണ്''- അംബികാ സോണി പറഞ്ഞു. മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിനും ഇതേ അഭിപ്രായമാണ്.
താനും രാഹുല്‍ തിരിച്ചെത്തണമെന്ന അഭിപ്രായക്കാരനാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരന്‍ജിത് ചന്നി പറഞ്ഞു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്നാണ് അതിന്റെ ഉത്തരാവദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് സോണിയാഗാന്ധി താല്‍ക്കാലിക പ്രിസന്റായി.
കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് 23 അംഗങ്ങള്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന അഭിപ്രായത്തിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















