Latest News

പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമുള്ള ആദ്യ ഔദ്യോഗിക പരിപാടി

പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
X

പാലക്കാട്: ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉദ്ഘാടനത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത്. പുതുതായി തുടങ്ങിയ പാലക്കാട് - ബംഗളൂരു കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ന് രാത്രി ഒമ്പതുമണിക്കായിരുന്നു പരിപാടി.

പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐയും ബിജെപിയും പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ പരിപാടിയില്‍ പങ്കെടുത്തത്. വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം 24നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എം എല്‍ എ ഓഫീസിലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അന്ന് രാഹുല്‍ പാലക്കാട്ടെത്തിയത്. ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

Next Story

RELATED STORIES

Share it