Latest News

2022 ഡിസംബറോടെ എല്ലാ വാഗണുകളിലും റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ ടാഗുകള്‍: ഇന്ത്യന്‍ റെയില്‍വേ

2022 ഡിസംബറോടെ എല്ലാ വാഗണുകളിലും റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ ടാഗുകള്‍: ഇന്ത്യന്‍ റെയില്‍വേ
X

ന്യൂഡല്‍ഹി: എല്ലാ വാഗണുകളിലും റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ ടാഗുകള്‍ (ആര്‍എഫ്ഐഡി.) ഘടിപ്പിക്കുന്ന പ്രക്രിയ ഇന്ത്യന്‍ റെയില്‍വേ 2022 ഡിസംബറോടെ പൂര്‍ത്തിയാക്കും. വാഗണുകള്‍ ട്രാക്കുചെയ്യുന്നതിന് ഈ ടാഗുകള്‍ ഉപയോഗിക്കും. ഇതിനോടകം 23,000 വാഗണുകളില്‍ ആര്‍എഫ്‌ഐഡി. പദ്ധതിയുടെ കീഴില്‍ റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ ടാഗുകള്‍ ഘടിപ്പിച്ചു കഴിഞ്ഞു.

നിലവില്‍ ഇത്തരം വിവരങ്ങള്‍ മനുഷ്യ പ്രയത്‌നം ഉപയോഗിച്ചാണ് റെയില്‍വേ പരിപാലിക്കുന്നത്. ഇത് മൂലം പിശകുകള്‍ പറ്റാനുള്ള സാധ്യത ഏറെയാണ്. കോച്ചുകള്‍, ലോക്കോമോട്ടീവുകള്‍, വാഗണുകള്‍ എന്നിവയുടെ കൃത്യമായ സ്ഥാനം അറിയാന്‍ ആര്‍എഫ്‌ഐഡി. ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

റോളിങ് സ്റ്റോക്കില്‍ ആര്‍എഫ്‌ഐഡി. ടാഗ് ഘടിപ്പിക്കുന്നതിനോടൊപ്പം ട്രാക്ക് സൈഡ് റീഡറുകള്‍ സ്റ്റേഷനുകളിലും പ്രധാന പോയിന്റുകളിലും ഘടിപ്പിച്ച് രണ്ട് മീറ്റര്‍ അകലെ നിന്ന് ടാഗിലൂടെ വിവരം മനസ്സിലാക്കാനും, ഒരു നെറ്റ്വര്‍ക്കിലൂടെ ഏതു വാഗണ്‍ ആണെന്ന കാര്യം കേന്ദ്ര കമ്പ്യൂട്ടറിലേക്ക് കൈമാറാനും സാധിക്കും. ഈ രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓരോ വാഗണും തിരിച്ചറിയാനും അതിനെ ട്രാക്കുചെയ്യാനും കഴിയും.


Next Story

RELATED STORIES

Share it