Latest News

'സര്‍ക്കാര്‍ പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം നടത്തിയെന്ന്'; രുദ്രമന്ത്രങ്ങള്‍ ചൊല്ലി ബിജെപിക്കാരുടെ പ്രതിഷേധം

സര്‍ക്കാര്‍ പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം നടത്തിയെന്ന്; രുദ്രമന്ത്രങ്ങള്‍ ചൊല്ലി ബിജെപിക്കാരുടെ പ്രതിഷേധം
X

ധാര്‍വാഡ്: കര്‍ണാടകയിലെ ധാര്‍വാഡ് നഗരത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം നടത്തിയെന്നുപറഞ്ഞ് രുദ്രമന്ത്രങ്ങള്‍ ചൊല്ലി ബിജെപിക്കാരുടെ പ്രതിഷേധം. ധാര്‍വാഡിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ ഒത്തുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ ഹിന്ദു അഗ്‌നി ചടങ്ങായ 'ഹവനം' അവര്‍ നടത്തി.

ഹുബ്ബള്ളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ഹെസ്‌കോം) പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിനുശേഷം നടന്ന അനുമോദന പരിപാടിയിലാണ് ഖുര്‍ആന്‍ പാരായണം നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ അനുമോദന പരിപാടി സ്വകാര്യപരിപാടിയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.അതേസമയം, ഖുര്‍ആന്‍ പാരായണം നടത്താന്‍ പാടില്ലെന്നു പറഞ്ഞ ബിജെപിക്കാര്‍ ഹിന്ദുആചാരങ്ങള്‍ അനുഷ്ടിച്ചാണ് പ്രതിഷേധം നടത്തിയത്.

Next Story

RELATED STORIES

Share it