'ഫീൽ മോർ ഇൻ ഖത്തർ' കാംപയ്‌ന് തുടക്കം

ദോഹ: 'ഫീൽ മോർ ഇൻ ഖത്തർ' കാംപയ്‌ന് തുടക്കമായി. ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി ഖത്തറിനെ മാറ്റാൻ ലക്ഷ്യമിട്ടുള്ള ഖത്തർ ടൂറിസത്തിന്റെ പദ്ധതിയാണിത്. യാത്രക്കാർക്കും ഖത്തർ അനുയോജ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യാംപെയ്ൻ. 2030നകം രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം പ്രതിവർഷം 60 ലക്ഷമാക്കി ഉയർത്തുകയാണ് ഖത്തർ ടൂറിസം ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയ, യുകെ, തുർക്കി ഉൾപ്പെടെ ഏഷ്യ, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലെ 17 രാജ്യാന്തര വിപണികളെ ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ ആരംഭിച്ചത്.
ഖത്തറിന്റെ പരമ്പരാഗത ആതിഥേയ ശൈലി, പ്രകൃതി വിസ്മയങ്ങളുടെ ശാന്തത, വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യാ ശൈലി തുടങ്ങി ഖത്തറിന്റെ ഓരോ കാഴ്ചകളും ഒരു കുടുംബത്തിലെ കുട്ടികൾ ഉൾപ്പെടെയുള്ള ഓരോ അംഗത്തെയും പ്രായഭേദമെന്യേ ആകർഷിക്കുന്നുവെന്നതാണ് ക്യാംപെയ്‌നിലൂടെ ഉയർത്തിക്കാട്ടുന്നത്.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT