Latest News

ജാസ്മിന്‍ ജാഫറിന്റെ റീല്‍ ചിത്രീകരണം; ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ്

ജാസ്മിന്‍ ജാഫറിന്റെ റീല്‍ ചിത്രീകരണം; ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ്
X

ഗുരുവായൂര്‍: സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററും ഫാഷന്‍ ഇന്‍ഫ്ളുവന്‍സറുമായ ജാസ്മിന്‍ ജാഫര്‍ ഇറങ്ങിയ കുളത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം അധികൃതര്‍ പുണ്യാഹം നടത്തും. ജാസ്മിന്‍ ജാഫര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി കാല്‍ കഴുകിയതിനെ തുടര്‍ന്നാണ് പുണ്യാഹം നടത്തുന്നത്. ക്ഷേത്രത്തില്‍ ആറ് ദിവസത്തെ പൂജകളും ശീവേലികളും ആവര്‍ത്തിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണവുമുണ്ടാകും.

ജാസ്മിന്‍ കുളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍ കുമാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ടെമ്പിള്‍ പോലീസിന് നല്‍കിയ പരാതി പിന്നീട് ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കുന്നത് കോടതി വിലക്ക് ഏര്‍പ്പെടുത്തിയതാണ്. പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന തീര്‍ത്ഥക്കുളത്തില്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ക്ഷേത്ര അധികാരികള്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തതാണ്.

വീഡിയോ വിവാദമായതോടെ ജാസ്മിന്‍ റീല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കളയുകയും ക്ഷമ പറയുകയും ചെയ്തിരുന്നു. ആരേയും വേദനിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ അല്ല വീഡിയോ ചിത്രീകരിച്ചതെന്നും അറിവില്ലായ്മ കാരണമാണെന്നും ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it