വിവാഹേതരബന്ധം സംശയിച്ച് ടെലിവിഷന്‍ താരത്തെ ഭര്‍ത്താവ് കൊലപ്പെടുത്തി

29കാരിയായ അനിതാ സിങിനെയാണ് ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിങ്ങും സുഹൃത്ത് കുല്‍ദീപും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

വിവാഹേതരബന്ധം സംശയിച്ച് ടെലിവിഷന്‍ താരത്തെ ഭര്‍ത്താവ് കൊലപ്പെടുത്തി

ഡറാഡൂണ്‍: വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് ടെലിവിഷന്‍ താരത്തെ ഭര്‍ത്താവ് കൊലപ്പെടുത്തി. തിരിച്ചറിയാതിരിക്കാന്‍ മൃതദേഹം കത്തിച്ചു.29കാരിയായ അനിതാ സിങിനെയാണ് ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിങ്ങും സുഹൃത്ത് കുല്‍ദീപും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. പഞ്ചാബ് ടെലിവിഷന്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് അനിതാ സിങ്. യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് നൈനിറ്റാള്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് എസ് കെ മീന പറഞ്ഞു.

പഞ്ചാബിലെ ഫിറോസ്പൂരില്‍ താമസിക്കുന്ന പ്രതി തന്റെ അടുത്ത സുഹൃത്ത് കുല്‍ദീപിന് ചലചിത്രമേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരുമുണ്ടാക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നെന്ന് പോലിസ് പറയുന്നു. യുവതി എത്തിയതിന് പിന്നാലെ സുഹൃത്ത് ഇവരോടൊപ്പം ചേരുകയായിരുന്നു. യുവതിയെയും ഭര്‍ത്താവിനെയും ഭക്ഷണം കഴിക്കുന്നതിനായി ഡല്‍ഹി നിവാസിയായ കുല്‍ദീപ് ഒരു റെസ്‌റ്റോറന്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെവച്ച് മയക്കുമരുന്ന കലര്‍ത്തിയ പാനീയ കഴിക്കാന്‍ നല്‍കുകയായിരുന്നു. ബോധം പോയ യുവതിയെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം തിരിച്ചറിയാതിരിക്കാനായി കത്തിക്കുകയും ചെയ്‌തെന്ന്് പോലിസ് പറയുന്നു.

RELATED STORIES

Share it
Top