കിരണ്‍ ബേദിയെ തിരിച്ചുവിളിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി
സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളോട് നിഷേധാത്മക മനോഭാവം പുലര്‍ത്തുന്ന കിരണ്‍ ബേദിക്കെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡെമോക്രാറ്റിക് സെക്കുലര്‍ നേതാക്കള്‍ അടുത്തിടെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു

മാഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ തിരിച്ചുവിളിക്കണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. ലഫ്. ഗവര്‍ണറായ കിരണ്‍ ബേദി സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദൈനംദിന ഭരണത്തില്‍ ഇടപെടുകയാണെന്നും മുഖ്യമന്ത്രി നാരായണസാമി ആരോപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാഷ്ട്രപതിയെ കാണാനുള്ള മുഖ്യമന്ത്രിയുടെ നീക്കം.
സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളോട് നിഷേധാത്മക മനോഭാവം പുലര്‍ത്തുന്ന കിരണ്‍ ബേദിക്കെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡെമോക്രാറ്റിക് സെക്കുലര്‍ നേതാക്കള്‍ അടുത്തിടെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സൗജന്യ അരി വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉള്‍പ്പെടെ കിരണ്‍ ബേദിയുടെ നിഷേധാത്മക നിലപാടിനെതിരേ നേരത്തെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
RELATED STORIES
യുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്‍ണം തട്ടിയെടുക്കല്‍ കേസ്: സിഐടിയു മുന്‍ ജില്ലാ...
10 Aug 2022 3:00 PM GMTബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTരൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി...
10 Aug 2022 2:45 PM GMTറേഷന്‍ ലഭിക്കണമെങ്കില്‍ 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMTപ്രവാചകനിന്ദ: നുപുര്‍ ശര്‍മയ്ക്കെതിരായ എല്ലാ എഫ്ഐആറുകളും ലയിപ്പിച്ച് ...
10 Aug 2022 12:14 PM GMT