Latest News

'ജയിലിൽ നിന്ന് ഉത്തരവിടുന്നത് തടയണം'; കെജ്‍രിവാളിനെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി

ജയിലിൽ നിന്ന് ഉത്തരവിടുന്നത് തടയണം; കെജ്‍രിവാളിനെതിരെ ഡല്‍ഹി  ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി
X

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹരജി. ജയിലില്‍ നിന്ന് കെജ് രിവാള്‍ ഉത്തരവിറക്കുന്നത് തടയണം എന്നാണ് ഹരജിയിലെ ആവശ്യം. വിഷയത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ സുര്‍ജിത് സിങ്ങ് യാദവ് ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ് രിവാള്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. കെജ് രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രിംകോടതി അഭിഭാഷകന്‍ വീനീത് ജന്‍ഡാല്‍ ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതില്‍ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

അതുപോലെ തന്നെ സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‌രിവാള്‍ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.

അതേസമയം, കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ച് ഇരുത്തി ഇഡി ചോദ്യം ചെയ്തു. കെജ് രിവാളിന് പിന്നാലെ പാര്‍ട്ടിയിലെ കൂടുതല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നല്‍കുമെന്നാണ് വിവരം. ഗോവ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളുടെ തിരഞ്ഞടുപ്പ് ചുമതലയുള്ള നേതാക്കള്‍ക്കും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം. അറസ്റ്റിനെതിരെ കെജ് രിവാള്‍ നല്‍കിയ ഹരജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കും.

Next Story

RELATED STORIES

Share it