Latest News

കെ റെയിലിനെതിരേ ചങ്ങനാശേരിയിലും പ്രതിഷേധം ശക്തം

കെ റെയിലിനെതിരേ ചങ്ങനാശേരിയിലും പ്രതിഷേധം ശക്തം
X

കോട്ടയം:കെ റെയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം.സമരക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് വെക്കുകയും, വാഹനത്തിന്റെ ചില്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.

കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പോലിസ് എത്രയും വേഗം ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയില്‍ സമരം നടത്തുന്നത്.കല്ലിടീലിന്റെ പ്രാരംഭ പ്രര്‍ത്തനം പോലും നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.

Next Story

RELATED STORIES

Share it