ആന്ധ്രപ്രദേശില്‍ പ്രധാനമന്ത്രിയുടെ ചോപ്പറിനുനേരെ കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധം

വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്ര സന്ദര്‍ശനത്തിനിടയില്‍ ചോപ്പറിനുനേരെ കറുത്ത ബലൂല്‍പറത്തി പ്രതിഷേധം. സന്ദര്‍ശനം പൂര്‍ത്തിയാക്കി വിജയവാഡയില്‍നിന്ന് പുറപ്പെടാന്‍ ഹെലികോപ്റ്ററില്‍ പറക്കുന്നതിനിടയിലാണ് ആകാശത്ത് കറുത്ത ബലൂണുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.
പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസ്സുകാരാണെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധക്കാര്‍ കറുത്ത ബലൂണുമായി മേല്‍ക്കൂരകളില്‍ നില്‍ക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വാഹനത്തില്‍ മുഖ്യമന്ത്രി വെ എസ് ജഗന്‍മോഹന്‍ റെഡ്ഡി, കേന്ദ്ര മന്ത്രി കൃഷ്ണ റെഡ്ഡി തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഭിമവാരത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലിസ് പറഞ്ഞു.
അല്ലരി സീതാരാമ രാജുവിന്റെ 125ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രി ആന്ധ്രയിലെത്തിയത്.
RELATED STORIES
വൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 4:37 PM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTആര്.ആര്.ആര് വില്ലന്‍ റേ സ്റ്റീവന്‍സണ്‍ അന്തരിച്ചു
24 May 2023 8:06 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMTമക്കയിലെ ഹോട്ടലില്‍ തീപിടുത്തം; എട്ട് പേര് മരിച്ചു
21 May 2023 9:07 AM GMTമോഖ ചുഴലികാറ്റ്; മ്യാന്മാറില് റോഹിന്ഗോ മുസ്ലിങ്ങളുടെ മൃതദേഹങ്ങളോട് ...
20 May 2023 5:44 PM GMT