- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രഫ. പി കോയയുടെയും അഡ്വ. എ മുഹമ്മദ് യൂസഫിന്റെയും അന്യായ അറസ്റ്റ്; പ്രതിഷേധവുമായി എന്‍സിഎച്ച്ആര്‍ഒ

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരായ പ്രഫ. പി കോയ, അഡ്വ. എ മുഹമ്മദ് യൂസഫ് എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അനീതികളും അടിച്ചമര്‍ത്തല്‍ നടപടികളും മറച്ചുവെക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നും എന്‍സിഎച്ച്ആര്‍ഒ ദേശീയ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
2022 സെപ്തംബര്‍ 22ന് പുലര്‍ച്ചെ വീടുകളിലും സ്ഥാപനങ്ങളിലും കയറി നടത്തിയ പരിശോധനയിലാണ് ദേശീയ അന്വേഷണ ഏജന്‍സിയും ഇ ഡിയും നൂറോളം പ്രവര്‍ത്തകരെ യുഎപിഎ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്തത്.
'മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായും അറസ്റ്റ് ചെയ്യുന്നത് ഞെട്ടലുണ്ടാക്കുന്നു. ആക്ടിവിസ്റ്റുകള്‍, അവകാശ സംരക്ഷകര്‍, ജനകീയ സംഘടനകള്‍, സിവില്‍ സമൂഹത്തിലെ പ്രമുഖര്‍ എന്നിവര്‍ക്കെതിരെയുള്ള ഭരണകൂടത്തിന്റെ ഇത്തരം ആക്രമണങ്ങളെ എന്‍സിഎച്ച്ആര്‍ഒ അസന്ദിഗ്ധമായി അപലപിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് പ്രഫ. പി കോയ. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളോടും മനുഷ്യാവകാശ സംരക്ഷകരോടുമുള്ള ആഴമായ ഉത്കണ്ഠയില്‍ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം വളര്‍ന്നുവന്നത്. എന്‍സിഎച്ച്ആര്‍ഒയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍, അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിയമവാഴ്ചയെക്കുറിച്ചുള്ള ധാരണയിലും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്ക് അനുസൃതവുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം. അന്തരിച്ച മുകുന്ദന്‍ സി മേനോനോടൊപ്പം എന്‍സിഎച്ച്ആര്‍ഒ എന്ന ആശയത്തിന് തുടക്കമിട്ട നേതാവാണ് പ്രഫ. പി കോയ.'
'അഭിഭാഷകനെന്ന നിലയില്‍ മനുഷ്യാവകാശരംഗത്ത് സജീവമാണ് അഡ്വ. മുഹമ്മദ് യൂസഫ്. ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്ക് മുമ്പാകെ നിരവധി മനുഷ്യാവകാശ കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. തന്റെ നിയമപരമായ ഇടപെടലുകളിലൂടെ, സ്‌റ്റേറ്റിന്റെ അനുമതിയോടെ നടന്ന നിരവധി മനുഷ്യാവകാശലംഘനങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു'
പ്രഫ. പി കോയയെയും അഡ്വ. എ മുഹമ്മദ് യൂസഫിനെയും മാത്രമല്ല, ഇന്ത്യയിലുടനീളം നൂറിലധികം പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജആരോപണങ്ങളുടെ പേരില്‍ വന്‍തോതിലുള്ള സ്വേച്ഛാപരമായി അറസ്റ്റുകള്‍ നടത്തുന്ന ഏജന്‍സിയാണ് എന്‍ഐഎ. പ്രഫ. പി കോയ, അഡ്വ. യൂസഫ് തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തില്‍ ഇന്ത്യയൊട്ടാകെ നടക്കുന്ന അന്യായമായ മനുഷ്യാവകാശ ലംഘനങ്ങള്‍ പൊതുജനശ്രദ്ധയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞുവെന്നും പ്രസ്താവനയില്‍ പറയുന്നു.
RELATED STORIES
ചെങ്കടലിലെ നിരീക്ഷണ വിമാനത്തിന് നേരെ ചൈന ലേസര് ആക്രമണം നടത്തിയെന്ന്...
10 July 2025 3:51 PM GMTഇസ്രായേലി സൈന്യത്തിന് നേരെ മിസൈല് ആക്രമണം നടത്തി അല് ഖുദ്സ്...
10 July 2025 3:27 PM GMTമതപരിവര്ത്തനം ആരോപിച്ച് മുസ്ലിം ബിസിനസുകാരന്റെ വീടുകളും...
10 July 2025 3:19 PM GMTദിവസം മൂന്നു മണിക്കൂര് പോലും വൈദ്യുതിയില്ലെന്ന് ജനങ്ങള്: ജയ്...
10 July 2025 3:00 PM GMTഹല്ക്ക് ഹോഗന്റെ ഗുസ്തി സംഘത്തില് ചേര്ന്ന് ബജ്റങ് പുനിയ
10 July 2025 2:50 PM GMTഉദയ്പൂര് ഫയല്സിന്റെ റിലീസിന് സ്റ്റേ
10 July 2025 2:31 PM GMT