- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനി; ക്ഷേത്രത്തില്‍ കയറ്റരുതെന്ന് ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റിന് കത്ത്
പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരതെന്നും ആവശ്യപ്പെട്ട് സംഘം കാശി ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചു.

ലക്‌നൗ: യുപിയില്‍ ശക്തമായ പ്രചാരണവുമായി മുന്നോട്ടുപോവുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരേ സംഘപരിവാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഗംഗാ യാത്ര നടത്തുന്ന പ്രിയങ്കയ്‌ക്കെതിരേ സംഘപരിവാര്‍ അനുകൂലികളായ അഭിഭാഷകരാണ് മജിസ്‌ട്രേറ്റിന് പരാതി നല്‍കിയത്. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും അവരെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരതെന്നും ആവശ്യപ്പെട്ട് സംഘം കാശി ജില്ലാ മജിസ്‌ട്രേറ്റിന് കത്തയച്ചു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുള്ള കത്തില്‍ സനാതന ധര്‍മ്മം ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ക്ഷേത്രപ്രവേശനത്തില്‍ നിന്ന് പ്രിയങ്കയെ വിലക്കണമെന്നും ആവശ്യപ്പെടുന്നു. പ്രിയങ്ക ക്രിസ്ത്യാനിയായതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതാവിന്റെ ആരാധനാകേന്ദ്രം ക്രിസ്ത്യന്‍ പള്ളിയാണെന്നും കത്തില്‍ ആരോപിക്കുന്നു.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേയും സമാന ആരോപണം സംഘപരിവാര കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിരുന്നു.രാഹുല്‍ ഗാന്ധിയുടെ പിതാവ് മുസ്‌ലിമും മാതാവ് ക്രിസ്ത്യാനിയുമാണ്. അങ്ങനെയുള്ളപ്പോള്‍ താന്‍ ബ്രാഹ്മണന്‍ ആണെന്ന് രാഹുല്‍ പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രിയായ അനന്ത്കുമാര്‍ ഹെഗ്‌ഡ്ഡെ ചോദിച്ചത്.
അതേസമയം, ഗംഗാ നദിയിലൂടെയുള്ള പ്രിയങ്ക ഗാന്ധിയുടെ പ്രചരണയാത്ര ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. ഭരണത്തിലേറി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സംസ്ഥാനത്ത് ഒരു കാര്യവും ചെയ്തില്ലെന്ന് പ്രിയങ്ക ആരോപിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















