Latest News

സ്വകാര്യ ബസ് ലോറിയിലിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ് ലോറിയിലിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്
X

കോഴിക്കോട്: കോഴിക്കോട് കോരപ്പുഴ പാലത്തിനു സമീപം സ്വകാര്യ ബസ് ലോറിയിലിടിച്ച് 15ലധികം പേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് ടിപ്പര്‍ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടിപ്പര്‍ ലോറി റോഡരികില്‍ മറിഞ്ഞു.

ടിപ്പറിലുണ്ടായിരുന്ന കരിങ്കല്ല് തെറിച്ചും ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒാംനി വാനിലിടിച്ച് അടുത്തുള്ള വീടിന്റെ മതിലിലിടിച്ചാണ് ബസ് നിന്നത്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരുടെ പരിക്ക് ഗുരുതരമാണ്. കോഴിക്കോട്ടു നിന്നും ഇരിട്ടിയിലേക്ക് പോകുന്ന ഹോളിമാതാ ബസാണ് അപകടത്തില്‍പെട്ടത്.

Next Story

RELATED STORIES

Share it