വിലവര്‍ധന: എസ്ഡിപിഐ തക്കാളി സമരം വെള്ളിയാഴ്ച
BY NSH25 May 2022 3:59 PM GMT

X
NSH25 May 2022 3:59 PM GMT
കോഴിക്കോട്: അവശ്യസാധനങ്ങളുടെ വിലവര്‍ധന തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണം, വിലക്കയറ്റം നിയന്ത്രിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 27ന് വെള്ളിയാഴ്ച ജില്ലയില്‍ 250 കേന്ദ്രങ്ങളില്‍ തക്കാളി സമരം സംഘടിപ്പിക്കാന്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
തക്കാളിക്കു പുറമെ എല്ലാത്തിനും തീവിലയാണ്. അരി, നേന്ത്രക്കായ, ബീന്‍സ്, മുരിങ്ങ, പയര്‍, കോഴിമുട്ട, വെണ്ട, കൈപക്ക തുടങ്ങി എല്ലാത്തിനും വില വര്‍ധിച്ചിരിക്കുകയാണ്. പല സാധനങ്ങളും കമ്പോളങ്ങളില്‍ ലഭ്യമല്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എന്‍ കെ റഷീദ് ഉമരി, എ പി നാസര്‍, കെ ഷെമീര്‍, ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
കുളത്തില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
2 July 2022 4:35 PM GMTനിര്‍ദേശങ്ങള്‍ അംഗീകരിച്ചു; സിഐസിയുമായി ബന്ധം തുടരുമെന്ന് സമസ്ത
2 July 2022 4:19 PM GMTതൊഹോകു ജാപ്പനീസ് ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാള്‍...
2 July 2022 4:13 PM GMTപീഡനക്കേസില്‍ പിസി ജോര്‍ജിന് ജാമ്യം
2 July 2022 3:52 PM GMT'അമരാവതിയിലെ കടയുടമ കൊല്ലപ്പെട്ടത് നൂപുര്‍ ശര്‍മയെ അനുകൂലിക്കുന്ന...
2 July 2022 3:30 PM GMTഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
2 July 2022 3:05 PM GMT