- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഷ്ട്രപതിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. നാളെ ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയും മറ്റന്നാള്‍ രാവിലെ ആറു മുതല്‍ 11 മണിവരെയുമാണ് നിയന്ത്രണമെന്ന് അസിസ്റ്റന്റ് സിറ്റി പോലിസ് കമ്മീഷണര്‍ (ട്രാഫിക്) പി അനില്‍കുമാര്‍ അറിയിച്ചു.
നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ വൈകുന്നേരം നാലു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ശംഖുംമുഖം ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട് വരെയുള്ള റോഡിലും എയര്‍ പോര്‍ട്ട് ആറാട്ട് ഗേറ്റ്-വള്ളകടവ്-ഈഞ്ചയ്ക്കല്‍ മിത്രാനന്ദപുരം എസ് പി ഫോര്‍ട്ട്-ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്-തകരപ്പറമ്പ് മേല്‍പ്പാലം- ചൂരക്കാട്ടുപാളയം തമ്പാനൂര്‍ ഫ്‌ലൈഓവര്‍ തൈയ്ക്കാട്-വഴുതയ്ക്കാട്-വെള്ളയമ്പലം-കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
മറ്റന്നാള്‍ രാവിലെ ആറു മുതല്‍ 11മണി വരെ കവടിയാര്‍-വെള്ളയമ്പലം-മ്യൂസിയം-വേള്‍ഡ്വാര്‍-വിജെറ്റി-ആശാന്‍ സ്‌ക്വയര്‍-ജനറല്‍ ആശുപത്രി-പാറ്റൂര്‍-പേട്ട-ചാക്ക ആള്‍സെയിന്റ്‌സ് ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ് നിരോധിച്ചു. കൂടാതെ നാളെ ശംഖുംമുഖം വലിയതുറ-പൊന്നറ-കല്ലുംമൂട് ഈഞ്ചയ്ക്കല്‍ വരേയും മറ്റന്നാള്‍ വെള്ളയമ്പലം വഴുതക്കാട്-തൈക്കാട്-തമ്പാനൂര്‍ ഫ്‌ലൈഓവര്‍-ചൂരക്കാട്ട് പാളയം-തകരപറമ്പ് മേല്‍ പാലം ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്-എസ് പി ഫോര്‍ട്ട് മിത്രാനന്ദപുരം-ഈഞ്ചക്കല്‍-കല്ലുംമൂട്-പൊന്നറ പാലം വലിയതുറ-ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അതീവ സുരക്ഷാ പ്രാധാന്യമുള്ള റൂട്ടില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും എസിപി അറിയിച്ചു. ാഷ്ട്രപതിയുടെ റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്. വിമാനത്താവളത്തിലേക്കും റയില്‍വേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ക്ക് 9497930055, 04712558731 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















