Latest News

'സമാധാന പ്രസിഡന്റ്'; നോബെല്‍ സമ്മാനം തനിക്കെന്നാവര്‍ത്തിച്ച് ട്രംപ്

സമാധാന പ്രസിഡന്റ്; നോബെല്‍ സമ്മാനം തനിക്കെന്നാവര്‍ത്തിച്ച് ട്രംപ്
X

വാഷിങ്ടണ്‍: ഒക്ടോബര്‍ 10 വെള്ളിയാഴ്ച സമാധാനത്തിനുള്ള നോബെല്‍ സമ്മാനം പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്ന് റിപോര്‍ട്ടുകള്‍. ഇതിനോടകം തന്നെ വൈറ്റ് ഹൗസ് , ഡോണള്‍ഡ് ട്രംപിനെ 'സമാധാന പ്രസിഡന്റ്' എന്ന് വിശേഷിപ്പിക്കുകയും ട്രംപിന്റെ ഫോട്ടോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തു.


അതേസമയം, പല രാജ്യങ്ങളിലെയും നേതാക്കള്‍ ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ട്രംപിന്റെ പേര് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു.

ഏഴു അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചിട്ടും തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയില്ലെങ്കില്‍ അത് അമേരിക്കയ്ക്ക് വലിയ നാണക്കേടായിരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.വ്യക്തിപരമായി തനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം വേണ്ടെന്നും അമേരിക്കന്‍ 'രാഷ്ട്രത്തിന്' അത് ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

Next Story

RELATED STORIES

Share it