Latest News

ഫലസ്തീന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുക: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍

ഫലസ്തീന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കുക: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍
X

കൊല്ലം: സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനുമായി പോരാടുന്ന ഫലസ്തീന്‍ ജനതയ്ക്കായി വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രാര്‍ത്ഥിക്കണമെന്നും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡണ്ട് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഇസ്രായേല്‍ സൈന്യം നിരന്തരമായി ഫലസ്തീനില്‍ നരനായാട്ട് നടത്തിയിട്ടും യാതൊരു ഇടപെടലും നടത്താതിരുന്ന അമേരിക്ക ഉള്‍പ്പടെയുള്ള ശക്തികള്‍ ഹമാസിന്റെ ആക്രമണം മറയാക്കി ഫലസ്തീന്‍ ജനതയെ കൂട്ടക്കുരുതി നടത്താന്‍ കൂട്ടുനില്‍ക്കുന്നത് കാടത്തമാണ്.ഗാന്ധിജിയുടെ നാടായ ഇന്ത്യ ഫലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it