പോക്സോ കേസുകളിലെ പ്രതികൾ അറസ്റ്റിൽ

നേമം: വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന വാട്ട്‌സ് ആപ് ഗ്രൂപ്പിലെ മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പോലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സുഹൈല്‍ ഖാന്‍ ,വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
വാട്ട്‌സ് ആപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ശ്രീകാര്യത്തുള്ള സുഹൃത്തായ വിഷ്ണുവിന്റെ വീട്ടില്‍ എത്തിച്ചാണ് പീഡനത്തിന് ഇരയാക്കുകയും പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും ആഭരണങ്ങളും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തത്. ആഡംബര ബൈക്കുകളില്‍ പെണ്‍കുട്ടികളെയും കൊണ്ട് കറങ്ങി നടക്കുകയാണ് ഇവര്‍ ചെയ്യതിരുന്നത്. ഇവരുടെ വലയില്‍ കൂടുതന്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും അന്വേഷണം നടത്തി വരികയാണ്. പിടിയിലായ സുഹൈല്‍ ഖാന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലിസ് സ്റ്റേഷനില്‍ രണ്ട് പോക്‌സോ കേസ് നിലവിലുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫോര്‍ട്ട് എസി പ്രതാപന്‍ നായരുടെ നിര്‍ദ്ദേശാനുസരണം സിഐ സുഭാഷ് കുമാര്‍ എസ്‌ഐ മാരായ ദീപു, സുരേഷ് കുമാര്‍, ജയകുമാര്‍, വിനീത അടക ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT