'പൊസിറ്റീവ്': എയ്ഡ്സ് ബാധിതരുടെ അതിജീവനത്തിന്റെ കഥയുമായി ഹ്രസ്വ ചിത്രം

കാസര്‍കോഡ്: എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിര്‍മ്മിച്ച ' പൊസിറ്റീവ് 'ഹ്രസ്വ ചിത്രത്തിന്റെ റിലീസിങ്ങ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വ്വഹിച്ചു. എയ്ഡ്സ് ബാധിതരുടെ അതിജീവനത്തിന്റെ കഥ പറയുന്നതാണ് ചിത്രം. എച്ച്.ഐ വി ബാധതിര്ക്ക് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനുള്ള മരുന്നുകളും സൗജന്യ ചികിത്സയും സര്‍ക്കാരിന്റെ എആര്‍ടി കേന്ദ്രങ്ങള്‍ വഴി ലഭിക്കുമെന്ന സന്ദേശവും ചിത്രം നല്കുന്നു.
ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത് കുമ്പളസി.എച്ച്സിയിലെ ജീവനക്കാര്‍ തന്നെയാണ്. സിനിമയുടെ ആശയം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫിന്റേതാണ്. ചിത്രത്തിന്റെ സംവിധാനം ഗോപി കുറ്റിക്കോലും കഥ, തിരക്കഥ, സംഭാഷണം കുമാരന് ബി.സിയും ക്യാമറ എഡിറ്റിംഗ് എന്നിവ ഫാറൂക്ക് സിറിയയും സംഗീതം സുരേഷ് പണിക്കറുമാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ: കെ. ദിവാകരറൈ അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന് മുഖ്യാതിഥിയായിരുന്നു. ജില്ല എയ്ഡ്സ് സെല്ല് നോഡല്‍ ഓഫിസര്‍ ഡോ: ആമിന മുണ്ടോള്‍ എയ്ഡ്സ് ദിന സന്ദേശം നല്കി. ഗോപി കുറ്റിക്കോല്‍, ശാരദ തുടങ്ങിയവര്‍ സംസാരിച്ചു. ബി.അഷ്റഫ് സ്വാഗതവും സി.സി.ബാലചന്ദ്രന് നന്ദിയും പറഞ്ഞു.
RELATED STORIES
യുപിയില്‍ മകന്റെ അന്യായ കസ്റ്റഡിയെ എതിര്‍ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില്‍ അലര്‍ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം; കര്‍ണാടകയില്‍...
15 May 2022 6:02 AM GMTയുഎസില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMTസംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയം; മേഘവിസ്ഫോടനത്തിനും...
15 May 2022 3:12 AM GMT