Latest News

പോപുലര്‍ ഫ്രണ്ട് പുനലൂര്‍ ഏരിയ സമ്മേളനം നാട്ടൊരുമ സമാപിച്ചു

പോപുലര്‍ ഫ്രണ്ട് പുനലൂര്‍ ഏരിയ സമ്മേളനം നാട്ടൊരുമ സമാപിച്ചു
X

പുനലൂര്‍: പോപുലര്‍ ഫ്രണ്ട് പുനലൂര്‍ ഏരിയ സമ്മേളനം നാട്ടൊരുമ കാര്യറയില്‍ സമാപിച്ചു. ആഗസ്ത് 5,6,7 തിയ്യതികളില്‍ കാര്യറയിലാണ് സമ്മേളനം സംഘടിപ്പിച്ചത്.

സമ്മേളനത്തിന്റെ ഭാഗമായി പതാകഉയര്‍ത്തല്‍, രക്തദാനം, വടം വലി മത്സരം, വനിതാ സംഗമം, കലാമത്സരങ്ങള്‍, പ്രഭാഷണം, മെഡിക്കല്‍ ക്യാമ്പ്, കായിക മത്സരങ്ങള്‍, ജനവാകാശ സമ്മേളനം, പ്രതിഭകളെ ആദരിക്കല്‍, അവാര്‍ഡ് ദാനം ഇശല്‍ സന്ധ്യ തുടങ്ങിയവ നടന്നു.

ഏരിയ പ്രസിഡന്റ് ഷാജഹാന്‍ അധ്യക്ഷായി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഷെഫീഖ് കാര്യറ, ഗാ്യള ജില്ലാ പ്രസിഡന്റ് ഷാക്കിര്‍ ഹുസൈന്‍ ദാരിമി, അനുഗ്രഹ പ്രസിഡന്റ് ഷഹാസ് കാര്യറ, എസ്ഡിപിഐ പുനലൂര്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, ക്യാമ്പസ് ഫ്രണ്ട് കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഷെഫീഖ് ചടയമംഗലം, ജില്ലാ സെക്രട്ടറി സുമയ്യ ഷാജഹാന്‍, വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ഫാത്തിമി നസീം തുടങ്ങിയവര്‍ പങ്കെടുത്തു. പ്രോഗാം കമ്മിറ്റി കണ്‍വീനര്‍ നസീം, ജോയിന്റ് കണ്‍വീനര്‍ നൗഷാദ്, ഷാജഹാന്‍, ബാസിത്, ഷഹാ, ഇല്യാസ്, അസീസ്, അഷറഫ്, സലീം, ശംസുദ്ധീന്‍, ഷറഫ്, ഷെരീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it