Latest News

പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വധം: നാല് പ്രതികളെ റിമാന്റ് ചെയ്തു; ഗൂഢാലോചനക്കുറ്റവും അന്വേഷണ പരിധിയില്‍

പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വധം: നാല് പ്രതികളെ റിമാന്റ് ചെയ്തു; ഗൂഢാലോചനക്കുറ്റവും അന്വേഷണ പരിധിയില്‍
X

മലപ്പുറം: മലപ്പുറത്ത് പാണ്ടിക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് സമീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളെ റിമാന്റ് ചെയ്തു. കേസിലെ ഒന്നു മുതല്‍ നാലു വരെ പ്രതികളായ പാണ്ടിക്കാട് ഒറവമ്പുറം സ്വദേശികളായ കിഴക്കുംപറമ്പന്‍ വീട്ടില്‍ നിസാം, അബ്ദുള്‍ മജീദ്, മൊയീന്‍, ഐലക്കര യാസര്‍ എന്നിവരെയാണ് പെരിന്തല്‍മണ്ണ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പ്രതികളെന്ന് പോലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയും അന്വേഷണ പരിധിയിലുണ്ട്.

വധഭീഷണിയുണ്ടെന്ന് കാണിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍നേരത്തെ തന്നെ മേലാറ്റൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.

സംഭവസ്ഥലത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ കത്തി കൈമാറുന്നതും വീശുന്നതുമടക്കമുള്ള നിര്‍ണ്ണായകമായ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും പൊലിസിന് ലഭിച്ചു. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നു എന്നാണ് പൊലീസിന്റെ നിഗമനം.ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കളും പരാതിപെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആണ് ഗൂഢാലോചന അടക്കമുള്ള തുടരന്വേഷണത്തിലേക്ക് പൊലിസ് കടക്കുന്നത്.

കെ.പി.സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊല്ലപ്പെട്ട മുഹമ്മദ് സമീറിന്റെ വീട് സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it