Latest News

മലിനീകരണം ഇന്ത്യയിലെ മല്‍സ്യബന്ധന മേഖലയ്ക്ക് 2 ബില്യണ്‍ ഡോളറിലധികം നഷ്ടം ഉണ്ടാക്കുന്നതായി പഠനം

മലിനീകരണം ഇന്ത്യയിലെ മല്‍സ്യബന്ധന മേഖലയ്ക്ക് 2 ബില്യണ്‍ ഡോളറിലധികം നഷ്ടം ഉണ്ടാക്കുന്നതായി പഠനം
X

ന്യൂഡല്‍ഹി: ജല മലിനീകരണം ഇന്ത്യയിലെ മല്‍സ്യബന്ധന മേഖലയ്ക്ക് 2 ബില്യണ്‍ ഡോളറിലധികം നഷ്ടം ഉണ്ടാക്കുന്നതായി പഠനം. മൂലം മലിനമായ കുടിവെള്ളം മൂലമുണ്ടാകുന്ന വയറിളക്കം മൂലം രാജ്യത്തിന് പ്രതിവര്‍ഷം 246 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.

ജപ്പാനില്‍ നടന്ന ലോക സമുദ്ര ഉച്ചകോടിയില്‍ സമുദ്ര ആരോഗ്യ സംരംഭമായ ബാക്ക് ടു ബ്ലൂ ആന്‍ഡ് ദി ഓഷ്യന്‍ സ്വീവേജ് അലയന്‍സ് മുന്നോട്ടു വച്ച പഠനത്തിലാണ് വെളിപ്പെടുത്തല്‍. സംസ്‌കരിക്കാത്തതോ മോശമായി സംസ്‌കരിക്കപ്പെട്ടതോ ആയ മലിനജലം രോഗങ്ങളുടെ ഒരു പ്രധാന ഉറവിടമാണ്. നദികളിലേക്കും സമുദ്രങ്ങളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഇത് പ്രവേശിക്കുമ്പോള്‍, അനന്തരഫലങ്ങള്‍ കഠിനമായിരിക്കും.

പഠനം നടത്തിയ രാജ്യങ്ങളില്‍, മലിനമായ കുടിവെള്ളവുമായി ബന്ധപ്പെട്ട വയറിളക്കം മൂലമുള്ള രോഗങ്ങളില്‍ മുന്നില്‍ ഇന്ത്യയാണ്. ഏകദേശം മൂന്നിരട്ടി ആളുകളെയാണ് ഇത് ബാധിക്കുന്നത്. തത്ഫലമായി വാര്‍ഷിക ചെലവ് 246 മില്യണ്‍ ഡോളറായി ഉയര്‍ന്നു എന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വികസ്വര രാജ്യങ്ങളിലെ ഏകദേശം 10 ശതമാനം കാര്‍ഷിക ഭൂമിയും അസംസ്‌കൃതമായോ ഭാഗികമായോ സംസ്‌കരിച്ച മലിനജലം ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്, അതില്‍ പലപ്പോഴും സിങ്ക്, ക്രോമിയം, മാംഗനീസ്, ഇരുമ്പ് തുടങ്ങിയ വിഷാംശമുള്ള ഘനലോഹങ്ങള്‍ അടങ്ങിയിരിക്കുന്നു. നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങിയ മലിനജല പോഷകങ്ങള്‍ തുടക്കത്തില്‍ വര്‍ദ്ധിപ്പിക്കുമെങ്കിലും, ദീര്‍ഘകാല ഉപയോഗം മണ്ണിന്റെ ലവണാംശം കുറക്കുന്നതിനും വിളവ് കുറയുന്നതിനും കാരണമാകുന്നു എന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it