Latest News

പൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം

പൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസ്; ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം
X

ചെന്നൈ: പൊള്ളാച്ചി കൂട്ടബലാല്‍സംഗ കേസില്‍ ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. കോയമ്പത്തൂര്‍ മഹിളാ കോടതിയുടേതാണ് വിധി. കേസില്‍ അറസ്റ്റിലായ ശബരിരാജന്‍, തിരുനാവുക്കരസു, വസന്തകുമാര്‍, സതീഷ്, മണിവണ്ണന്‍, അരുളാനന്ദം, ഹെരന്‍പാല്‍, ബാബു, അരുണ്‍കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരകളായ സത്രീകള്‍ക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ പൊള്ളാച്ചിയില്‍ ഒരു സംഘം പുരുഷന്‍മാര്‍ ചേര്‍ന്ന് നിരവധി സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് ഭീഷണിപ്പെടുത്തിയ കേസാണ് പ്രമാദമായ പൊള്ളാച്ചി ബലാല്‍സംഗ കേസ്. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്ത്രീകളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ആ പ്രവൃത്തി ചിത്രീകരിക്കുകയുമായിരുന്നു പ്രതികളുടെ രീതി. പിന്നീട് പ്രതികള്‍ ഈ ചിത്രങ്ങള്‍ കാണിച്ച് യുവതികളെ തുടര്‍ച്ചയായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്യും.

ലൈംഗികാതിക്രമത്തിനു വിധേയമായ 19 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയുടെ കുടുംബം പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലിള്ള റാക്കറ്റിലേക്ക് പോലിസ് അന്വേഷണം വഴി തിരിഞ്ഞത്. അന്വേഷണത്തില്‍ 200 സ്ത്രീകളെങ്കിലും ഇതേ രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് കണ്ടെത്തി. ഇരകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോളേജ്, സ്‌കൂള്‍ അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരായിരുന്നു.

Next Story

RELATED STORIES

Share it