Latest News

രാഹുലിനെതിരേ കേസെടുക്കാനാകുമോ? പോലിസ് പരിശോധിക്കുന്നു

രാഹുലിനെതിരേ കേസെടുക്കാനാകുമോ? പോലിസ് പരിശോധിക്കുന്നു
X

തിരുവനന്തപുരം: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിക്കപ്പെടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുക്കാനാകുമോയെന്ന കാര്യം പോലിസ് പരിശോധിക്കുന്നു. ഇതുവരെ പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടെയും ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളുടെയും പശ്ചാത്തലത്തിലാണ് പോലിസ് തലപ്പത്ത് ഇത്തരമൊരു പരിശോധന നടക്കുന്നത്. പരാതിക്കാരില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കുമോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ നിയമോപദേശവും തേടിയേക്കും. വിഷയത്തില്‍ കേരള വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ഊര്‍ജിതമായി.

രാഹുല്‍ മാങ്കൂട്ടത്തില്‍ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും വാര്‍ത്താചാനലുകളിലൂടെയും ഉയര്‍ന്നുവന്നുവെങ്കിലും നേരിട്ടുള്ള പരാതികളൊന്നും പോലിസിനു ലഭിച്ചിട്ടില്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണം ഉള്‍ക്കൊള്ളുന്ന ശബ്ദശകലം പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തിലും പരാതിയില്ലാതെ കേസെടുക്കാനാകില്ല. ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നത് പത്തുവര്‍ഷം ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണെങ്കിലും നേരിട്ടുള്ള പരാതി കിട്ടിയിട്ടുമില്ല. അതേസമയം, മൂന്നാം കക്ഷികളില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ചില പരാതികള്‍ ലഭിച്ചിട്ടുമുണ്ട്. ഇത് അടിസ്ഥാനമാക്കി കേസെടുക്കാനാകില്ലെന്നും വാദമുണ്ട്.

Next Story

RELATED STORIES

Share it