Latest News

വിദേശ ജോലിക്ക് ഇനി പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല

വിദേശ ജോലിക്ക് ഇനി പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല
X

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ ജോലിക്കപേക്ഷിക്കുന്നവര്‍ക്ക് പോലിസ് ക്ലിയറന്‍സ് നല്‍കുന്ന പതിവ് നിര്‍ത്തുന്നു. ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. പകരം സംസ്ഥാനത്തെ ജോലികള്‍ക്ക് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അവകാശ കേന്ദ്രത്തിന്റെ അംഗീകൃത ഏജന്‍സിക്കാണെന്ന ഹൈക്കോടതി വിധിയുടെ വെളിച്ചത്തിലാണ് ഡിജിപിയുടെ ഉത്തരവ്.

സര്‍ട്ടിഫിക്കറ്റിനുവേണ്ടി എസ്പി ഓഫിസില്‍ അപേക്ഷ നല്‍കണം. 500 രൂപയാണ് ഫീസ്. അപേക്ഷിച്ച് ഏഴ് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. കേസില്‍ പ്രതിയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.

Next Story

RELATED STORIES

Share it