Latest News

ഇരട്ട സഹോദരന്മാരായ പോലിസുകാര്‍ തമ്മില്‍ സംഘര്‍ഷം; കേസെടുത്തു

ഇരട്ട സഹോദരന്മാരായ പോലിസുകാര്‍ തമ്മില്‍ സംഘര്‍ഷം; കേസെടുത്തു
X

തൃശ്ശൂര്‍: ചേലക്കരയില്‍ ഇരട്ട സഹോദരന്മാരായ പോലിസുകാര്‍ തമ്മിലുണ്ടായ കൈയ്യാങ്കളിയില്‍ കേസെടുത്തു. രണ്ടുപേരെയും സിറ്റി പോലീസ് കമ്മിഷണര്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വടക്കാഞ്ചേരി സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ദിലീപ് കുമാറും പഴയന്നൂര്‍ സ്റ്റേഷനിലെ എസ്‌ഐ പ്രദീപ്കുമാറും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവരുടെയും ചോലക്കോടുള്ള വീടുകള്‍ക്ക് മുന്നിലെ വഴിയില്‍ ചപ്പുചവറുകള്‍ ഇട്ടതുമായി വാക്ക്തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. അടിപിടിയെ തുടര്‍ന്ന് ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അതിര്‍ത്തി തര്‍ക്കമുള്‍പ്പെടെ പല വിഷയങ്ങളിലും മുന്‍കാലങ്ങളിലും ഇവര്‍ തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം.

Next Story

RELATED STORIES

Share it