Latest News

കുന്നംകുളത്ത് വീണ്ടും പോലിസ് മര്‍ദ്ദനം, ആരോപണവുമായി സിപിഎം ഏരിയ കമ്മിറ്റി

കുന്നംകുളത്ത് വീണ്ടും പോലിസ് മര്‍ദ്ദനം, ആരോപണവുമായി സിപിഎം ഏരിയ കമ്മിറ്റി
X

തൃശൂര്‍: കുന്നംകുളത്ത് വീണ്ടും പോലിസ് മര്‍ദ്ദനം. കുന്നംകുളം പോലിസിനെതിരേ ആരോപണവുമായി സിപിഎം ഏരിയ കമ്മിറ്റി. എസ്‌ഐ വൈശാഖും മറ്റു പോലിസുകാരും വഴിയരികില്‍ കൂടി നിന്നവരെ മര്‍ദിച്ചെന്നാണ് പരാതി.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ ഇയാള്‍ മര്‍ദ്ദിച്ചു. ഇതോടെയാണ് സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റി എസ് ഐ വൈശാഖിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

എസ്‌ഐ വൈശാഖിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ പ്രതിഷേധമുണ്ടാകുമെന്നും സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റി അറിയിച്ചു. ക്ഷേത്രങ്ങളിലെയും, പള്ളികളിലെയും ആഘോഷ പരിപാടികളില്‍ കുന്നംകുളം പോലിസ് സ്ഥിരമായി നിരപരാധികളെ മര്‍ദിക്കുന്നതായും സിപിഎം ആരോപിച്ചു.

Next Story

RELATED STORIES

Share it