Latest News

പ്ലസ് വണ്‍:സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്

പ്ലസ് വണ്‍:സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്
X

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് വിജ്ഞാപനം ഇന്ന്.ആദ്യ മൂന്ന് അലോട്ട്‌മെന്റുകള്‍ 25ാം തിയതിക്കുള്ളില്‍ പൂര്‍ത്തിയാക്കി പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.ഈ മൂന്ന് അലോട്ട്‌മെന്റിലും പ്രവേശനം ലഭിക്കാത്തവര്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.സെപ്റ്റംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം.

ആദ്യ മൂന്ന് അലോട്ട്‌മെന്റിന് ശേഷവും പ്രവേശനം നേടാത്ത 32,469 വിദ്യാര്‍ഥികളുണ്ട്. മെറിറ്റ് സീറ്റില്‍ നിന്ന് കമ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലേക്ക് മാറുന്നതു വഴിയുണ്ടാകുന്ന സീറ്റുകളും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പരിഗണിക്കും.


Next Story

RELATED STORIES

Share it