Latest News

പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മാവൂര്‍ റോഡ് ഉപരോധിച്ചു

പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മാവൂര്‍ റോഡ് ഉപരോധിച്ചു
X

കോഴിക്കോട്: ജില്ലയില്‍ പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചുകളും ഹയര്‍ സെക്കന്ററി സ്‌കൂളുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി റോഡ് ഉപരോധിച്ചു. പ്ലസ് വണ്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് അവസാനിച്ചിട്ടും ജില്ലയിലെ 40% വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ലഭ്യമായിട്ടില്ല. മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യമാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മലബാര്‍ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായിട്ടാണ് റോഡ് ഉപരോധം സംഘടിപ്പിച്ചത്.

ഫ്രറ്റേണിറ്റി സംസ്ഥാന ജില്ലാ ജനറല്‍ സെക്രട്ടറി ലത്തീഫ് പി. എച്, ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍, ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, റഈസ് കുണ്ടുങ്ങല്‍, മുഹമ്മദ് അലി, നവാഫ്, ഷക്കീല്‍ തുടങ്ങിയ നേതാക്കള്‍ അറസ്റ്റ് വരിച്ചു. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു ബസ്സിലേക്ക് കയറ്റുമ്പോള്‍ പോലിസ് കാലുകൊണ്ട് ചവിട്ടി തള്ളിയിട്ടുവെന്ന് പരാതിയുണ്ട്.

Next Story

RELATED STORIES

Share it