Latest News

സുംബ ഡാന്‍സിനെതിരായ വിമര്‍ശനം: ടി കെ അഷ്‌റഫിന്റെ സസ്പെന്‍ഷന്‍ ജനാധിപത്യവിരുദ്ധം-പി കെ ഉസ്മാന്‍

സുംബ ഡാന്‍സിനെതിരായ വിമര്‍ശനം: ടി കെ അഷ്‌റഫിന്റെ സസ്പെന്‍ഷന്‍ ജനാധിപത്യവിരുദ്ധം-പി കെ ഉസ്മാന്‍
X

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ സുംബ ഡാന്‍സ് നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകനായ ടി കെ അഷ്റഫിനെ സസ്പെന്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനും ഉള്ള അവകാശം കൂടിയാണ് ജനാധിപത്യം. ഭരണകൂടങ്ങളെ വിമര്‍ശിക്കരുതെന്ന തീട്ടൂരം രാജവാഴ്ചയാണ്, ഏകാധിപത്യമാണ്. ഇടതു സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ തികഞ്ഞ ഫാഷിസമാണ്. മനുഷ്യര്‍ കാത്തുസുക്ഷിച്ചു പോരുന്ന ധാര്‍മിക മൂല്യങ്ങളെയും മത സംസ്‌കാരങ്ങളെയും വെറുപ്പോടെ കാണുന്ന രീതി കേരളത്തില്‍ ഇടതു സര്‍ക്കാര്‍ പലപ്പോഴും പിന്തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ ഫാഷിസ്റ്റ് പ്രസ്ഥാനമായ ആര്‍എസ്എസ് നേതാക്കള്‍ അധ്യാപക മേഖലയില്‍ മാത്രമല്ല സര്‍ക്കാരിന്റെ സകല സംവിധാനങ്ങളിലും ജോലിചെയ്തും എല്ലാ ആനുകുല്യങ്ങളും അനുഭവിച്ചുകൊണ്ടും തന്നെ വംശീയ പ്രത്യയശാസ്ത്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരേ ചെറുവിരലനക്കാന്‍ ഇടതു സര്‍ക്കാര്‍ നാളിതുവരെ തയ്യാറായിട്ടില്ല.

വിദ്വേഷ പ്രാസംഗിക ശശികലയുടെ ഔദ്യോഗിക ജീവിതം ഏറ്റവും വലിയ ഉദാഹരണമാണ്. അവിടെയൊന്നും കാണാത്ത അസഹിഷ്ണുത കെ ടി അഷ്റഫിനെതിരായ നടപടിയില്‍ വ്യക്തമാണ്. മതവും ജാതിയും കുലവും നോക്കി കുറ്റവും ശിക്ഷയും തീരുമാനിക്കുന്ന പ്രാകൃത രീതി ഇടതു ഭരണത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരം വിവേചനങ്ങള്‍ക്കെതിരേ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്താന്‍ തയ്യാറാവണം. സംസ്ഥാനത്തിന്റെ മുക്കുമൂലകളില്‍ പോലും മദ്യഷാപ്പുകള്‍ നിര്‍ബാധം തുറന്നിടുന്ന ഇടതു സര്‍ക്കാറിന്റെ ലഹരി വിരുദ്ധത കാപട്യമാണ്. തന്റെ അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ മാത്രം ടി കെ അഷ്റഫിനെതിരായെടുത്ത നടപടി അങ്ങേയറ്റം അപലപപനീയമാണെന്നും നടപടി ഉടന്‍ പന്‍വലിക്കണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it