Latest News

കുന്ദമംഗലത്ത് യുവാവ് പോലിസിനെ ആക്രമിച്ചെന്ന്

കുന്ദമംഗലത്ത് യുവാവ് പോലിസിനെ ആക്രമിച്ചെന്ന്
X

കോഴിക്കോട്: പോലിസിനെ ആക്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തു. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പോലിസ് കസ്റ്റഡിയിലെടുത്തത്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൂലാംവയല്‍ ആമ്പ്രമ്മല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍വെച്ച് ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. കുന്ദമംഗലം സ്‌റ്റേഷനിലെ സിപിഒ ശ്രീജിത്തിന് പരിക്കേറ്റിട്ടുണ്ട്. ബുജൈറിന്റെ കൈയില്‍നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയെന്നും പോലിസ് പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് ബുജൈര്‍.

Next Story

RELATED STORIES

Share it