ഏരിയാൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു
കാസർഗോഡ്: ബൈക്കും ട്രാവലർ വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. ഏരിയാൽ കുളങ്കര സ്വദേശിയും മൊഗ്രാൽ പുത്തൂർ കടവത്ത് കഫേനോ ഹബ്ബ് ഉടമയുമായ ആബിദ് (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.45ന് ഏരിയാൽ പള്ളിക്കടുത്ത് വച്ചാണ് അപകടം നടന്നത്. കട പൂട്ടി സുഹൃത്ത് കൊള്ളങ്കരയിലെ ജാവിദി(24)നൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് ഇടറോഡിൽ നിന്നും വന്ന ട്രാവലർ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആബിദിനെയും ജാബിറിനെയും നാട്ടുകാർ ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആബിദ് മരിച്ചിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ജാവിദിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. നാലു വർഷങ്ങൾക്ക് മുൻപ് അർബുദ രോഗ ബാധിതനായ ആബിദ് അതിൽ നിന്നും മോചിതനായി പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വന്നതായിരുന്നു. യുവാവിന്റെ മരണവാർത്തയറിഞ്ഞ് നടുങ്ങിയിരിക്കുയാണ് നാട്ടുകാരും സുഹൃത്തുക്കളും. പരേതനായ മഹമൂദ്-സഫിയ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: നിഷാബി, ഷാനിബ, ഷംല, തസ്ലീം. പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യാ പ്രവർത്തകനാണ് ആബിദ്.
RELATED STORIES
ദേശാഭിമാനി സീനിയര് റിപ്പോര്ട്ടര് എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്ത്തകര്ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര് ഒമ്പത് മുതല് മലപ്പുറം...
5 Dec 2023 5:31 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്ത്തി തര്ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTചെന്നൈയില് പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMT