Latest News

ഇന്ധന വില വീണ്ടും കൂടി: മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 99 രൂപ

ഇന്ധന വില വീണ്ടും കൂടി: മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 99 രൂപ
X

മുംബൈ: രാജ്യത്തെ ഇന്ധന വില വീണ്ടും വര്‍ധിച്ചു. മുംബൈയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

മുംബൈയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 99.14 രൂപയായിട്ടുണ്ട്. ഡീസല്‍ 90.7 രൂപയാണ്.

ഡല്‍ഹിയില്‍ 92.85 രൂപയാണ് പെട്രോള്‍വില. ഡീസല്‍ 83.51 രൂപയും. ചെന്നൈ പെട്രോള്‍ 94.54 രൂപ; ഡീസല്‍ 88.34 രൂപ, കൊല്‍ക്കത്തയില്‍ പെട്രോള്‍ 92.92 രൂപ; ഡീസല്‍ 86.35 രൂപ.

മെയ് നാലിന് ശേഷമുള്ള പത്താമത്തെ വര്‍ധനയാണ് ഇത്. ഫെബ്രുവരി 27നു ശേഷം പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില വര്‍ധന നിര്‍ത്തിവച്ചിരുന്നു.

മെയ് നാലിനു ശേഷം ഡല്‍ഹിയില്‍ 2.45 രൂപയാണ് പെട്രോളില്‍ വര്‍ധനയുണ്ടായത്. ഡീസലില്‍ 2.78 രൂപയുടെ വപര്‍ധനയുമുണ്ടായി. മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില നൂറ് കടന്നിട്ടുണ്ട്.

ഭോപാലിലാണ് രാജ്യത്ത് ആദ്യം പെട്രോള്‍ വില നൂറിലെത്തിയ നഗരം.

Next Story

RELATED STORIES

Share it