ഓണ്‍ലൈന്‍ ചൂതാട്ടം; വിരാട് കോഹ്‌ലിക്കെതിരേ മദ്രാസ് കോടതിയില്‍ ഹരജി
BY BRJ31 July 2020 7:17 PM GMT

X
BRJ31 July 2020 7:17 PM GMT
ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും നടി തമന്നാ ഭാട്ടിയക്കുമെതിരേ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഇരുവരും ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് വഴി യുവതലമുറയാണ് തെറ്റിലേക്ക് നീങ്ങുന്നതെന്ന് ഹരജിയില്‍ ചൂണ്ടികാണിക്കുന്നു. ഇന്നത്തെ യുവതലമുറ ചൂതാട്ടത്തിന് അടിമകളാവുന്നു. ചൂതാട്ടം കാരണം പണം നഷ്ടപ്പെട്ട് ഇന്ത്യയില്‍ നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. മുമ്പ് ലോകത്ത് നിരോധിച്ച ബ്ലൂ വെയ്ല്‍ ഗെയിമിനേക്കാള്‍ ഭീകരമാണ് ഓണ്‍ലൈന്‍ ചൂതാട്ടം. ഇതിനെ പ്രോല്‍സാഹിപ്പിക്കുന്ന കോഹ്‌ലിക്കും തമന്നയ്ക്കുമെതിരേ നടപടിയെടുക്കണമെന്നും ഹരജിയില്‍ പറയുന്നു.
ഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
Next Story
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT