Latest News

1991ലെ ആരാധനാലയ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ വീണ്ടും ഹരജി

1991ലെ ആരാധനാലയ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ വീണ്ടും ഹരജി
X

ന്യൂഡല്‍ഹി: 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യംചെയ്തുകൊണ്ട് സുപ്രിംകോടതിയില്‍ ഹരജി. മതേതര സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ് നിയമമെന്ന് ഹരജിയില്‍ പറയുന്നു. മഥുരയിലെ ദേവകിനന്ദന്‍ താക്കൂറാണ് ഹരജിക്കാരന്‍. ആരാധനാലയ നിയമത്തിന്റെ അനുച്ഛേദം 2, 3, 4 എന്നിവ ഭരണഘടനയുടെ ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 14, 15, 21, 25, 26, 29 എന്നിവയുടെ ലംഘനമാണെന്നാണ് ആരോപണം.

'ശതകണക്കിന് വര്‍ഷങ്ങളായി സമാധാനപരമായ പൊതുപ്രക്ഷോഭത്തിലൂടെ ഹിന്ദുക്കള്‍ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം പുനഃസ്ഥാപിക്കുന്നതിനായി പോരാടുകയാണ്, നിയമം നടപ്പിലാക്കുന്നതിലൂടെ കേന്ദ്രം ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയെ ഒഴിവാക്കിയെങ്കിലും മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം നിയമത്തിന്റെ ഭാഗമായി. രണ്ടും മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ്- ഹരജിയില്‍ പറയുന്നു.

അനുച്ഛേദം 2, 3, 4 എന്നിവ കോടതിയെ സമീപിക്കുന്നതിനുളള അവസരം ഇല്ലാതാക്കുന്നുവെന്നും ഹരജിക്കാരന്‍ വാദിക്കുന്നു.

'1947 ആഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിര്‍ത്തണമെന്നും ഏതെങ്കിലും തരത്തില്‍ മാറ്റരുതെന്നും ഈ നിയമം അനുശാസിക്കുന്നു. ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരം, ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തെ പൂര്‍ണമായോ ഭാഗികമായോ, മറ്റൊരു മതവിഭാഗത്തിന്റെ അല്ലെങ്കില്‍ ഒരേ മതവിഭാഗത്തിന്റെ മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയമാക്കി മാറ്റുന്നത് തടയുന്നുണ്ട്. അനുച്ഛേദം 4 ഈ ആവശ്യം ഉന്നയിച്ച് കോടതിയില്‍ ഹരജി നല്‍കുന്നത് തടയുന്നു.

മതം പ്രചരിപ്പിക്കുന്നതിനുള്ള അവകാശം ഈ നിയമം തടയുന്നതുകൊണ്ട് ഭരണഘടനയുടെ അനുച്ഛേദം 25നെ ലംഘിക്കുന്നുവെന്നാണ് മറ്റൊരു വാദം.

അഡ്വ. അശ്വനി ഉദാധ്യായ, രുദ്ര വിക്രം, സ്വാമി ജിതേന്ദ്രനാഥ് സരസ്വതി തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

Next Story

RELATED STORIES

Share it