Latest News

ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ രൂപീകരിച്ചു

ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ രൂപീകരിച്ചു
X

താനൂര്‍: സമൂഹത്തിന്റെ മഹാവിപത്തായി വര്‍ധിച്ചു വരുന്ന ലഹരിക്കെതിരെ താനൂര്‍ നഗരസഭ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പള്ളികമ്മറ്റി ഭാരവാഹികള്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

എല്ലാം ആരാധനാലയങ്ങളിലും വാര്‍ഡ്തലത്തിലും ജനസദസ് സംഘടിപ്പിച്ച് ലഹരി ഉപയോഗത്തിനെതിരെയും ലഹരിവില്‍പ്പനക്കെതിരെയും ബോധവത്ക്കരണം നടത്തുവാന്‍ തീരുമാനിച്ചു.

സപ്തംബര്‍ 16ന് രാഷ്ട്രീയ മത ഭേധമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് സംയുക്തറാലി നടത്തുവാനും കൂടാതെ ഓണം അവധിക്കു ശേഷം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്താനും തീരുമാനിച്ചു. താനൂര്‍ സി.ഐ. ജീവന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി.പി.ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

കണ്‍വീനര്‍ എം.പി. അഷറഫ് സ്വാഗതം പറഞ്ഞു. എക്‌സൈസ് എസ്‌ഐ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് ഫൈസി, അഡ്വ: കെ.പി. സൈതലവി, വി.പി.ശശികുമാര്‍, ടി അറമുഖന്‍, കെ പുരം സദാനന്ദന്‍, എം. ബാബു തിരൂര്‍, കെ.പി. അലി അക്ബര്‍ എന്നിവര്‍ സംസാരിച്ചു. കരിം ഹാജി നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it