വയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം: ജില്ലാ ദുരന്തനിവാരണ അതോറിറ്റി

കല്‍പ്പറ്റ: കാലവര്‍ഷം ശക്തിപ്രാപിച്ച് വരുന്നതിനാല്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രാത്രിസമയങ്ങളില്‍ മലയോര മേഖലകളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാവും ഉചിതം. പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
അടിയന്തരകാര്യ നിര്‍വഹണ കേന്ദ്രം, താലൂക്ക് അടിയന്തരകാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണതോതില്‍ ജില്ലയില്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എന്‍ഡിആര്‍എഫ് (ദ്രുതകര്‍മ സേന) നിലവില്‍ ജില്ലയിലുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഭീതിപരത്തുന്ന തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരേ പോലിസ് കര്‍ശന നടപടി കൈകൊള്ളും.
ജില്ലയിലെ പ്രധാന ഫോണ്‍ നമ്പറുകള്‍:
ഡിഇഒസി: 1077 (ടോള്‍ ഫ്രീ), 204151, 9562804151, 8078409770
സുല്‍ത്താന്‍ ബത്തേരി താലൂക്ക്: 223355, 9447097705
വൈത്തിരി താലൂക്ക്: 256100, 8590842965.
മാനന്തവാടി താലൂക്ക്: 04935 241111, 9446637748.
RELATED STORIES
ഇസ്രായേല്‍ വിമര്‍ശനത്തിന്റെ പേരില്‍ ഇല്‍ഹാന്‍ ഒമറിനെ പുറത്താക്കാന്‍...
2 Feb 2023 3:47 PM GMTഅസമില്‍ തടങ്കല്‍പ്പാളയത്തില്‍ അടച്ചുതുടങ്ങി
31 Jan 2023 4:39 PM GMTമുസ് ലിം വിദ്വേഷവുമായി ഹിന്ദുത്വരുടെ റാലി
31 Jan 2023 4:29 PM GMTഗാന്ധി വധം: ഹിന്ദുത്വ ഭീകരതയുടെ മുക്കാൽ നൂറ്റാണ്ട്
31 Jan 2023 1:52 AM GMTഓട്ടോക്കാരന്റെ മകനില്‍ നിന്ന് ഒന്നാമനിലേക്ക്
28 Jan 2023 9:26 AM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMT