Latest News

കര്‍ണാടകയില്‍ താമസിക്കുന്ന മറ്റു സംസ്ഥാനത്തുള്ളവര്‍ കന്നഡയില്‍ ആശയവിനിമയം നടത്തണം: സിദ്ധരാമയ്യ

കര്‍ണാടകയില്‍ താമസിക്കുന്ന മറ്റു സംസ്ഥാനത്തുള്ളവര്‍ കന്നഡയില്‍ ആശയവിനിമയം നടത്തണം: സിദ്ധരാമയ്യ
X

ബെംഗളൂരു: കന്നഡ മണ്ണില്‍ ജനിച്ചു വളര്‍ന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ഇവിടെ ഉപജീവനം നടത്തുന്നവരും കന്നഡയില്‍ ആശയവിനിമയം നടത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതാണ് തങ്ങളുടെ പ്രതീക്ഷയെന്നും സിദ്ധരാമയ്യ പറഞ്ഞു.

'കന്നഡ മണ്ണില്‍ ജനിച്ചു വളര്‍ന്നവരും, മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്ന് ഇവിടെ ഉപജീവനം കണ്ടെത്തിയവരും കന്നഡയില്‍ ആശയവിനിമയം നടത്തണമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍, സംസ്ഥാനത്തുടനീളമുള്ള എല്ലാ ഓഫിസുകളുടെയും കടകളുടെയും വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും നെയിംപ്ലേറ്റുകളില്‍ 60 ശതമാനവും കന്നഡയിലായിരിക്കണമെന്ന് ഞങ്ങള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നമുക്ക് മറ്റുഭാഷകളെ ബഹുമാനിക്കാം. നമുക്ക് നാടിന്റെ ഭാഷയായ കന്നഡയെ സ്‌നേഹിക്കാം.' സിദ്ധരാമയ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മറ്റുസംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ഇവിടെ സ്ഥിരതാമസമാക്കിയവരും ഇവിടെ ജീവിതം നയിച്ചവരുമായ എല്ലാവരും കന്നഡിഗരാണ്. കന്നഡ ഉപയോഗിക്കാനും ഭാഷ വളര്‍ത്തിയെടുക്കാനുമുള്ള ദൃഢനിശ്ചയം നമുക്കെല്ലാവര്‍ക്കും ഒരുമിച്ചെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഭാഷ മനസ്സിന്റെ ഭാഷയായി മാറട്ടെയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it