തനിക്ക് മര്‍ദ്ദനമേറ്റില്ലെന്ന തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി പോള്‍സണ്‍ കൊടിയന്‍
വാര്‍ത്താസമ്മേളനത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്ന് വരുത്തി തെറ്റായ വാര്‍ത്ത പ്രസദ്ധീകരിച്ചതില്‍ പ്രതിഷേധമുണ്ട്.

മാള: മാള സിഐയുടെ സാന്നിധ്യത്തില്‍ എടുത്ത ഒത്തു തീര്‍പ്പ് ചര്‍ച്ചയുടെ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് പോള്‍സണ്‍ കൊടിയന്‍. അല്ലാതെ അടിപടി നടന്നിട്ടില്ലായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്ന് വരുത്തി തെറ്റായ വാര്‍ത്ത പ്രസദ്ധീകരിച്ചതില്‍ പ്രതിഷേധമുണ്ട്. തുമ്പരശ്ശേരിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് തന്നെ ചര്‍ച്ച എന്നും പറഞ്ഞ് വിളിച്ചു വരുത്തി കൈയേറ്റം ചെയ്യുകയും താന്‍ അതേ തുടര്‍ന്ന് മാള സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സയിലുമായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ വിഷയത്തില്‍ പെടുകയും ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരത്തിന് നിര്‍ദ്ദേശിക്കുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് മാള പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പായിട്ടുള്ളത്. മറിച്ച് വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു പോള്‍സണ്‍ കൊടിയന്‍ അറിയിച്ചു.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT