Latest News

വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി പട്ടര്‍നടക്കാവ് സ്വദേശി

വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി പട്ടര്‍നടക്കാവ് സ്വദേശി
X

തിരുന്നാവായ: വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി പട്ടര്‍നടക്കാവ് സ്വദേശി മെന്റലിസ്റ്റും ഹിപ്‌നോട്ടിസ്റ്റ് മായ ഷരീഫ് സി ടി. കാഴിക്കോട് വെച്ച് പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈന്‍ഡ് ഡിസൈനറുമായ ശ്രീ. ആര്‍. കെ മലയത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. മെന്റലിസത്തില്‍ റോപ് എക്‌സ്‌കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റര്‍നാഷണല്‍ അക്കാദമിയുടെ ഭാഗമായാണ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയത്.

ഇന്റര്‍നാഷണല്‍ ട്രൈനറും മെന്റാലിസ്റ്റുമായ ഷെരീഫ് മാസ്റ്ററില്‍ (പാത്ത്മിയ ഇന്റര്‍നാ ഷണല്‍ അക്കാദമി)നിന്നും മെന്റലിസവും, ഹിപ്‌നോടിസ്റ്റ് പദവിയും, വേര്‍ബല്‍ ഹിപ്‌നോട്ടിസം, നോണ്‍വേര്‍ബല്‍ ഹിപ്‌നോട്ടിസം, ഐ ഗെയിസ് ഹിപ്‌നോട്ടിസം, ഹിപ്‌നോടിസത്തില്‍ ഐസീഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും, മെസ്മറിസത്തില്‍ മാസ്റ്റര്‍ കോഴ്‌സും കരസ്ഥമാക്കിയ ഷരീഫ് സിടി. നിലവില്‍ ഓട്ടോഗ്രാഫി ജോലി ചെയ്തു വരുന്നു. 2018 കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ വിക്ടര്‍ ജോര്‍ജ്ജ് ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവും യൂണിസെഫ് കേരള ചാപ്റ്റര്‍ ചെന്നൈയില്‍ വെച്ച് നടന്ന സ്‌പോട്ട് ഓട്ടോഗ്രാഫിയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it