Latest News

മരണം പെയ്ത മഹാദുരന്തം: പട്ടോലിയ ജീവിതത്തില്‍ നിന്നു മടങ്ങിയത് ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി

മരണം പെയ്ത മഹാദുരന്തം: പട്ടോലിയ ജീവിതത്തില്‍ നിന്നു മടങ്ങിയത് ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി
X

അഹമ്മദാബാദ്: വ്യാഴാഴ്ച അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 265 പേരില്‍ ഒരാളാണ് 36 കാരനായ അര്‍ജുന്‍ മനുഭായ് പട്ടോലിയ. തന്റെ ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലേക്ക് പോയ ഒരു ഇന്ത്യക്കാരന്‍. എന്നാല്‍ അവസാനം അയാള്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തത്തിനിരയായി.

ഇന്നലെ അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യയിലെ യാത്രക്കാരനായിരുന്നു അര്‍ജുന്‍ മനുഭായ് പട്ടോലിയ.ഭാര്യയുടെ ചിതാഭസ്മം നര്‍മ്മദയില്‍ നിമജ്ജനം ചെയ്യാന്‍ ഗുജറാത്തിലെ അമ്രേലി ജില്ലയിലെ വാഡിയ എന്ന തന്റെ നാട്ടിലേക്ക് എത്തിയ പട്ടോലിയ തിരിച്ച് ലണ്ടനിലേക്ക് പോകുമ്പോഴാണ് വിമാനം തകര്‍ന്ന് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഭാരതിബെന്‍ ഒരു ആഴ്ച മുമ്പ് ലണ്ടനില്‍ വച്ചാണ് മരിച്ചത്. ഭാരതിബെന്‍ മരിക്കുന്നതിന് മുമ്പ്, തന്റെ ചിതാഭസ്മം മാതൃരാജ്യത്തേക്ക് കൊണ്ടുപോകണമെന്നും അവിടെ നിമഞ്ജനം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

വാഡിയയില്‍ ബന്ധുക്കളോടൊപ്പം എത്തിയ പട്ടോലിയ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം, തന്നെ കാത്തിരിക്കുന്ന നാലും എട്ടും വയസ്സുള്ള തന്റെ രണ്ട് പെണ്‍മക്കളുടെ അടുത്തേക്ക് പോകാന്‍ ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കയറി. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. മക്കളെ അനാഥമാക്കി പട്ടോലിയയും ജീവിതത്തില്‍ നിന്നു തിരികെ മടങ്ങി.

Next Story

RELATED STORIES

Share it