Latest News

പട്‌ന: ജാതി സെന്‍സെസ് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫിസിനു മുന്നില്‍ ആര്‍ജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

പട്‌ന: ജാതി സെന്‍സെസ് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫിസിനു മുന്നില്‍ ആര്‍ജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം
X

പട്‌ന: ഇത്തവണത്തെ സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആര്‍ജെഡി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചു.

ആര്‍ജെഡി ജനാധിപത്യപ്രക്രിയയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. ആര്‍ജെഡി കലക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്ക് ജാതി സെന്‍സസ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടം നല്‍കുന്നുണ്ട്- ആര്‍ ജെ ഡി നേതാവും ജനറല്‍സെക്രട്ടറിയുമായ അലോക് മേത്ത പറഞ്ഞു.

നേരത്തെ ബീഹാര്‍ മുഖ്യമന്ത്രി നതീഷ് കുമാറും ജാതി സെന്‍സസ് ആവശ്യപ്പെട്ടിരുന്നു. ഒരിക്കലെങ്കിലും ഇത് ചെയ്യേണ്ടത് ആവശ്യമാണ്. അതുവഴി രാജ്യത്തെ ജാതിയുടെ വിതരണത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. അതുവഴി തീരുമാനമെടുക്കുന്നതിനെ സഹായിക്കാനും കഴിയും- മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയില്‍ പറഞ്ഞു.

നതീഷ് കുമാര്‍ ജാതി സെന്‍സസിനെ സ്വന്തം ബുദ്ധിയിലുദിച്ച ആശയമാണെന്ന് പറയുന്നതായി ആര്‍ജെഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറാണ് ഇത്തരമൊരു ആവശ്യം ആദ്യം മുന്നോട്ട് വയ്ക്കുന്നതെന്ന് തേജസ്വി യാദവ് പറഞ്ഞു.

ജാതി സംവരണം കര്‍പൂരി താക്കൂര്‍ ആശയമാണ്. നിതീഷ് കുമാറിന്റേതല്ല. അതദ്ദേഹം സ്വന്തമാക്കി അവകാശപ്പെടുകയാണെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

ജൂലൈ 24ല്‍ മുഖ്യമന്ത്രി ജാതി സെന്‍സസ് ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ ബീഹാര്‍ ആവശ്യപ്പെട്ടിട്ടും ജാതി സെന്‍സസ് അനുവദിക്കാത്തതിനെ തേജസ്വി യാദവ് കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it